ഗാനമേള ടിക്കറ്റ് കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു
Wednesday, April 2, 2014 4:34 AM IST
റോക്ക്ലാന്റ്: റോക്ക്ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ യുവജനക്ഷേമ പദ്ധതികള്‍ക്കായുള്ള ധനശേഖരണാര്‍ഥം നടത്തുന്ന ഗാനമേളയുടെ ടിക്കറ്റ് കിക്ക് ഓഫ് ഫാ. തദേവൂസ് അരവിന്ദത്ത് നിര്‍വഹിച്ചു. ടിക്കറ്റിന്റെ ആദ്യവില്‍പ്പന ജേക്കബ് ചൂരവടിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

പിന്നണിഗാനരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രശസ്ത ഗായകന്‍ സ്റീഫന്‍ ദേവസിയും സംഘവും ആണ് ഭക്തിസാന്ദ്രമായ ഗാനമേള അവതരിപ്പിക്കുന്നത്.

സ്പ്രിംഗ് വാലിയിലെ റോംപോ ഹൈസ്കൂളില്‍ ജൂണ്‍ ആറിന് (വെള്ളി) വൈകുന്നേരം ഏഴിന് നടത്തുന്ന സംഗീത സായാഹ്ന വിരുന്നിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. അരവിന്ദത്ത് അറിയിച്ചു.

യുവജനങ്ങളുടെ വിവിധ മേഖലയിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനുള്ള ഈ സംരംഭം വിജയകരമാക്കുവാന്‍ ആവശ്യമായ ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നു അദ്ദേഹം ആശംസിച്ചു. ജോസഫ് ഇല്ലിപറമ്പില്‍ ചെയര്‍മാനും റോയി ജേക്കബ് കണ്‍വീനറുമായ 51 അംഗ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.