തിരുവല്ലയില്‍ ഹെബ്രോന്‍ ഹോംസ്റ്റേ ഉദ്ഘാടനം ചെയ്തു
Tuesday, April 1, 2014 6:45 AM IST
തിരുവല്ല: അമേരിക്കന്‍ മലയാളിയുടെ പദ്ധതിയായ ഹെബ്രോന്‍ ഹോം സ്റ്റേയുടെ ഉദ്ഘാടനം റോട്ടറി ജില്ലാ ഓര്‍ഗനൈസറും മുന്‍ അമേരിക്കന്‍ മലയാളിയുമായ ഡോ. പ്രസാദ് പുന്നൂസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

അമേരിക്കന്‍ മലയാളികള്‍ക്കു മാത്രമല്ല മറ്റു വിദേശ മലയാളികള്‍ക്കും അവധിക്കാലത്തും മക്കളുടെ വിവാഹ സമയത്തും മറ്റും സ്വന്തം വീടുപോലെ താമസിക്കുവാനും ഗൃതാതുരത്വം അകറ്റുവാനും ഹോം സ്റ്റേ പദ്ധതികൊണ്ട് കഴിയട്ടെ എന്ന് ഡോ. പുന്നൂസ് ആശംസിച്ചു.

ചടങ്ങില്‍ മാവേലിക്കര ബിഷപ് മൂര്‍ കോളജ് മുന്‍ പ്രിന്‍സിപ്പലും പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. മാത്യു കോശി പുന്നക്കാട്ട്, അഡ്വ. പ്രകാശ് പി. തോമസ് (മാര്‍ത്തോമ ജസ്റീസ് ആന്‍ഡ് പീസ് മിഷന്‍ കണ്‍വീനര്‍ ആന്‍ഡ് നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ്സ് പ്രസിഡന്റ്), പ്രസിദ്ധ നോവലിസ്റും പരിസ്ഥിതി പ്രവര്‍ത്തകനും ചെങ്ങന്നൂര്‍ എസ്.എന്‍ കോളജ് മുന്‍ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായിരുന്ന പ്രഫ. കെ.പി മാത്യു തുടങ്ങിയവര്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു.

ഹൌസ് മെയ്ഡ് സര്‍വീസും ലോണ്‍ഡ്രീ, ബ്രേക്ക് ഫാസ്റ് സൌകര്യങ്ങളും ഇന്റര്‍നെറ്റ്, റെന്റല്‍ കാര്‍ മുതലായ പുറമെയുള്ള സൌകര്യങ്ങളും ആവശ്യാര്‍ഥം ക്രമീകരിക്കുന്നതിനാല്‍ ഹെബ്രോന്‍ ഹോം സ്റ്റേ പ്രത്യേകത അര്‍ഹിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു. ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന വെബ് സൈറ്റിലൂടെയോ ഫോണിലൂടെയോ ബന്ധപ്പെടാവുന്നതാണ്.

വെബ്സൈറ്റ്: വലയൃീിവീാലമ്യെേ.രീാ, പി.സി. മാത്യു: 9729996877 (യുഎസ്എ),

പ്രഫ. കെ.പി മാത്യു: 9544239932 (കേരള).

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍