ഹൂസ്റണില്‍ സുവിശേഷ മഹായോഗങ്ങള്‍ ഏപ്രില്‍ 24 മുതല്‍
Tuesday, April 1, 2014 6:31 AM IST
ഹൂസ്റണ്‍: യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള സുവിശേഷ യോഗങ്ങള്‍ ഏപ്രില്‍ 24, 25, 26 തീയതികളില്‍ (വ്യാഴം, വെള്ളി, ശനി) ഹൂസ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ദേവാലയത്തില്‍ നടക്കും. (10502, അഹീിയ്യൌൃ, ഒീൌീി, 77036) അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രസംഗകനും മിഷന്‍സ് ഇന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ഡോ. ജോര്‍ജ് ചെറിയാന്‍ (നവജീവോദയം, തിരുവല്ലാ) മുഖ്യപ്രസംഗകനായിരിക്കും.

എല്ലാ ദിവസവും വൈകുന്നേരം ഏഴിന് ഗാനശുശ്രൂഷയോടു കൂടി യോഗങ്ങള്‍ ആരംഭിക്കും. ഈ ആത്മീയ വിരുന്നിലേക്ക് സഭാവ്യത്യാസമെന്യെ ഏവരും കടന്നുവന്ന് അനുഗ്രഹകരമാക്കിതീര്‍ക്കണമെന്ന് സംഘാടകര്‍ ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.കെ.ബി. കുരുവിള 281 636 0327, മത്തായി കെ. മത്തായി 281 277 1482, പി.ഐ. വര്‍ഗീസ് 713 436 2880, എ.എം. ഏബ്രഹാം 2812083473, ജോണ്‍ കുരുവിള 281 4161706.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി