ഹൃദയാഘാതം മൂലം നിര്യതാനായി
Monday, March 31, 2014 7:13 AM IST
റിയാദ്: ശഖ്റയിലെ സനയ്യയില്‍ വെല്‍ഡറായി ജോലി ചെയ്തു വന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പുല്ലിപ്പറമ്പ് നല്ലോളിപറമ്പില്‍ മുഹമ്മദ് കോയ (39)യാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ട കോയയെ സുഹൃത്തുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും വയറു വേദനയ്ക്കുള്ള മരുന്നു നല്‍കി തിരിച്ചയച്ച കോയക്ക് താമസസ്ഥലത്ത് നിന്നും വീണ്ടും വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് തിരിച്ചു പോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

മുഹമ്മദ് കോയ 16 വര്‍ഷമായി ശഖ്റയില്‍ ജോലി ചെയ്യുന്നു. ബീരാന്‍ കുട്ടി പിതാവും മറിയക്കുട്ടി മാതാവുമാണ്. തസ്നിയയാണ് ഭാര്യ. നബീര്‍, ഫാത്തിമ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: അബ്ദുള്‍ ജലീല്‍, റൈഹാനത്ത്, ഫാത്തിമ, സീനത്ത്.

ശഖ്റ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലയക്കുന്നതിന് ബന്ധുക്കളായ സൈതാലി, മുഹമ്മദ് കോയ എന്നിവരുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍