'ടിപ്സ്' വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി
Sunday, March 30, 2014 7:59 AM IST
കുവൈറ്റ്: മെഡിക്കല്‍ എന്‍ജിനിയറിംഗ്് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ 'ടിപ്സ്' (ടെസ്റ് ആന്‍ഡ് ഇന്‍സ്പെയര്‍ ഫ്രീ പ്രഫഷണല്‍) കുവൈറ്റിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കമ്മിറ്റിയുടെ കീഴിലുള്ള ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈറ്റ് മുജാഹിദ് സ്റുഡന്‍സ് മൂവ്മെന്റുമായി സഹകരിച്ചാണ് അബാസിയ യുണൈറ്റഡ് സ്കൂളില്‍ പരീക്ഷ സംഘടിപ്പിച്ചത്.

മേയില്‍ നടക്കുന്ന അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ഭയം അകറ്റുന്നതിനും ആത്മവിശ്വാസം വര്‍ധിപ്പിക്കുവാനും സമയ ക്രമീകരണം പരിശീലിപ്പിക്കുന്നതിനും ഒരുക്കിയ മോഡല്‍ പരീക്ഷ വളരെ ഉപയോഗപ്രദമായെന്ന് രക്ഷിതാക്കളും പ്ളസ്വണ്‍, പ്ളസ്ടു വിദ്യാര്‍ഥികളും സാക്ഷ്യപ്പെടുത്തി.

കേരളത്തെ അപേക്ഷിച്ച് ഒരുപാട് പരിമിതികളുള്ള കുവൈറ്റില്‍ ഫോക്കസ് നല്‍കിയ ഈ പുത്തനുഭവം ഭാവിയില്‍ മുതല്‍കൂട്ടാകുമെന്നും അവര്‍ സംഘാടകരുമായി പങ്കുവച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍