ഐഐസി അല്‍ ഫുര്‍ഖാന്‍ ഹിഫ്ള്‍ മത്സരം ഏപ്രില്‍ 11 ന്
Sunday, March 30, 2014 7:51 AM IST
കുവൈറ്റ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വിശുദ്ധ ഖുര്‍ആന്‍ ഹിഫ്ള്‍ വിഭാഗമായ അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന ഹിഫ്ള്‍ മത്സരം ഏപ്രില്‍ 11 ന് നടക്കും.

പത്ത് വയസിന് താഴെയുള്ളവര്‍ക്ക് സൂറ. നാസിആത്തും പത്ത് വയസിനും പതിനേഴ് വയസിനും ഇടയിലുള്ളവര്‍ക്ക് സൂറ. സ്വഫും മുനാഫിഖൂനും പതിനേഴ് വയസിന് മുകളിലുള്ളവര്‍ക്ക് സൂറ. ഹശ്റും സ്വഫുമാണ് പാഠ ഭാഗം.

വിശദവിവരങ്ങള്‍ക്ക് 55292287,55132529, 99803617.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍