ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സ്റുഡന്‍സ് ഫെസ്റിവല്‍ കൌണ്ടര്‍ ആരംഭിച്ചു
Saturday, March 29, 2014 3:17 AM IST
റിയാദ്: ഇന്ത്യന്‍ സംഘടനകളുടെ സംയുക്ത വേദിയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലുലു സ്റുഡന്‍സ് ഫെസ്റ് 2014-ന്റെ രജിസ്ട്രേഷന്‍ കൌണ്ടര്‍ ഖോബാര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം തുടങ്ങി. ലുലു റീജിയണല്‍ മാനേജര്‍ അബ്ദുല്‍ ബഷീര്‍.എം അമൃത പ്രകാശില്‍ നിന്നും രജിസ്ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ അബ്രഹാം വെലിയകാല, പി.എം.നജീബ്, മിര്‍സ ബൈഗ്, പ്രിജി കൊല്ലം, കുപ്പം കുഞ്ചു തുടങ്ങിയവര്‍ സംസാരിച്ചു. ലുലു മാനേജര്‍മാരായ രഫീഖ്, നജുമുദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികളുടെ വ്യക്തിത്വ വികസനത്തെ സഹായിക്കുന്ന കലാ മാമാങ്കത്തിന്റെ മുഖ്യ പ്രായോജകരാവാന്‍ കഴിഞ്ഞത് അഭിമാനകരം ആണെന്ന് ചടങ്ങില്‍ സംസാരിച്ച ലുലു റീജിയണല്‍ മാനേജര്‍ അബ്ദുല്‍ബഷീര്‍ പറഞ്ഞു,

ഏപ്രില്‍ 17 മുതല്‍ 26 വരെയാണ് സൌദി സര്‍ക്കാരിന്റെ അനുവാദത്തോടെ കലാമേള നടക്കുക. പഠിക്കുന്ന ക്ളാസ് ന്റെ അടിസ്ഥാനത്തില്‍ വിവിധ കൂട്ടങ്ങളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യയില്‍ നിന്നെത്തുന്ന കാലാകാരന്‍മാര്‍ക്കൊപ്പം ഗള്‍ഫിലെ നൃത്ത സംഗീത കലാകാരന്മാരും വിധി നിര്‍ണയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പങ്കാളിത്ത പത്രിക നല്‍കും. ഏപ്രില്‍ അഞ്ച് ആണ് രജിസ്റര്‍ ചെയാനുള്ള അവസാന ദിനം.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം