ഫ്ളോറിഡ ഹിന്ദു കോണ്‍ഫറന്‍സ്: ഓര്‍ലാന്റോ ഹിന്ദു മലയാളി സജീവമായി പങ്കെടുക്കും
Thursday, March 27, 2014 5:31 AM IST
ഓര്‍ലാന്റോ: ടാമ്പായില്‍ മാര്‍ച്ച് 29-ന് (ശനി) നടക്കുന്ന ഫ്ളോറിഡാ ഹിന്ദു കോണ്‍ഫറന്‍സിന് ഓര്‍ലാന്റോ ഹിന്ദു മലയാളി (ഛഒങ) എല്ലാവിധ പിന്തുണയും അറിയിച്ചു. കോണ്‍ഫറന്‍സില്‍ ഓര്‍ലാന്റോയില്‍ നിന്നും പരമാവധി കേരളാ ഹിന്ദു കുടുംബങ്ങളെ പങ്കെടുപ്പിക്കുമെന്ന് പ്രസിഡന്റ് ഡോ. അരവിന്ദ് പിള്ളയും മറ്റ് ഭാരവാഹികളായ ഗീതാ സേതുമാധവന്‍, അശോക് മേനോന്‍, നന്ദകുമാര്‍ ചക്കിങ്ങല്‍, സത്യന്‍ മേലേകളത്തില്‍ എന്നിവര്‍ അറിയിച്ചു.

രാഹുല്‍ ഈശ്വര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടികള്‍ ടാമ്പായിലുള്ള ഹിന്ദു ടെമ്പിളിലാണ് നടത്തുന്നത്.

വിലാസം: ഒശിറൌ ഠലാുഹല ീള എഹീൃശറമ 5505 ഘ്യിി ഞറ, ഠമാുമ, എഘ 3362.

രാവിലെ 10 ന് കൊടിയേറ്റത്തോടെ പരിപാടികള്‍ ആരംഭിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം ഡോ. നിഷാ പിള്ള വിമന്‍സ് ഫോറം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. വൈകുന്നേരം ടാമ്പായിലുള്ള അയ്യപ്പ ക്ഷേത്ര പൂജാരിയുടെ കാര്‍മികത്വത്തിലുള്ള പൂജകള്‍ക്കുശേഷം ഭജനയും ഉണ്ടായിരിക്കും.

ഫ്ളോറിഡയിലും പരിസരങ്ങളിലുമുള്ള എല്ലാ ഹിന്ദു മലയാളി കുടുംബങ്ങളും ഈ സംഗമത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 813 334 0123, 201 742 2065, 813 739 9857.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം