എഡ്മന്റന്‍ സെന്റ് മേരീസ് പള്ളിയില്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദേഹവിയോഗത്തില്‍ അനുശോചന യോഗം ചേര്‍ന്നു
Wednesday, March 26, 2014 4:15 AM IST
എഡ്മന്റന്‍ (കാനഡ): സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനാനന്തരം വികാരി ഫാ: ബൈജു കോറുകാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ ആയിരുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പാത്രിയര്‍ക്കീസ് ബാവയുടെ ദേഹവിയോഗത്തില്‍ ഇടവകയുടെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

അനുസ്മരണത്തോടനുബന്ധിച്ചു പള്ളിയില്‍ സ്ഥാപിച്ച ഛായാചിത്രത്തില്‍ വിശ്വാസികള്‍ കണ്ണീരില്‍ കുതിര്‍ന്ന സ്നേഹാദരാഞ്ജലികള്‍ അര്‍പ്പിച്ചു. വികാരി ഇടവകയുടെ അനുശോചന പ്രമേയം അവതരിപ്പിക്കുകയും, പ്രത്യേക പ്രാര്‍ഥനകളും നടത്തി.

കാലം ചെയ്ത പരി.ബാവായാല്‍ കല്‍പ്പിച്ച് നാമകരണം ചെയ്ത എഡ്മന്റണ്‍ സെന്റ് മേരീസ് യാക്കോബായ പള്ളി, ബാവായാല്‍ സ്ഥാപിതമായ അവസാന യാക്കോബായ പള്ളി എന്ന നിലയിലും പ്രതൃകതകള്‍ അര്‍ഹിക്കുന്നു.

പാത്രിയര്‍ക്കീസ് ബാവയുടെ കബറടക്ക ശുശ്രൂഷകള്‍ സിറിയയില്‍ നിന്ന് തത്സമയം പള്ളി വെബ്സൈറ്റില്‍ പള്ളി വെബ്സൈറ്റില്‍ ലഭ്യമാണ്. ംംം.ാമ്യൃലെറാീിീി.രമ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം