വണ്ടൂര്‍ സംഗമം ഏപ്രില്‍ 25ന് കരാമ സെന്ററില്‍
Tuesday, March 25, 2014 6:55 AM IST
അബുദാബി: വണ്ടൂരിലും പരിസരപ്രദേശങ്ങളിലുമുള്ള യുഎഇ നിവാസികളുടെ കൂട്ടായ്മ 'യുവ' (ഡണഅ) കുടുംബ സംഗമം ഒരുക്കുന്നു.

'വണ്ടൂര്‍ സംഗമം 2014' എന്ന പേരില്‍ ഏപ്രില്‍ 25ന് (വെള്ളി) കരാമ സെന്റര്‍ പാര്‍ട്ടി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ ആരോഗ്യപഠന ക്ളാസ്, ഗാനമേള, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പി. യൂനുസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 6350365, 050 460 2061

റിപ്പോര്‍ട്ട്: ഹാരീസ് നീലാമ്പ്ര