അരിസോണ മലയാളി അസോസിയേഷന്റെ കായികമേളയും പിക്നിക്കും സമാപിച്ചു
Monday, March 24, 2014 5:16 AM IST
ഫീനിക്സ്: അരിസോണ മലയാളി അസോസിയേഷന്റെ കായികമേള 2014 ഫെബ്രുവരി 22-ന് ക്രിക്കറ്റ് മത്സരത്തോടുകൂടി അരങ്ങേറി. തുടര്‍ന്ന് മാര്‍ച്ച് 1, 8 തീയതികളില്‍ ബാഡ്മിന്റണ്‍, സോക്കര്‍ മത്സരങ്ങള്‍ നടത്തപ്പെട്ടു.

സമാപന ദിവസമായ മാര്‍ച്ച് 15-ന് അത്ലറ്റിക് മത്സരങ്ങളും നടന്നു. തെക്കന്‍കാറ്റിന്റെ കുളിര്‍മയില്‍ മത്സരാര്‍ത്ഥികള്‍ കൊര്‍ണിഡോ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ രാവിലെ തന്നെ അണിനിരന്നു. 10.30-ന് മത്സരങ്ങള്‍ ആരംഭിച്ചു. ലോംഗ്ജംപ്, 100ത 4 റിലേ മത്സരങ്ങളായിരുന്നു ഏറ്റവും വാശിയേറിയവ.

ഒരുമണിയോടുകൂടി അംഗങ്ങള്‍ എല്ലാവരും പിക്നിക്കിനായി എല്‍ഡൊറിഡോ പാര്‍ക്കിലേക്ക് നീങ്ങി. കുട്ടികളുടേയും സ്ത്രീകളുടേയും കായിക വിനോദങ്ങള്‍ എടുത്തപറയത്തക്കതായിരുന്നു. വിദ്യാ രഘു, മഞ്ജു നിയര്‍, പ്രകാശ് മുണ്ടയ്ക്കല്‍ എന്നിവര്‍ അംഗങ്ങളെ ശരിക്കും രസിപ്പിച്ചു. സതീഷ് അമ്പാടിയുടെ നേതൃത്വത്തില്‍ തംബോല മത്സരങ്ങളും നടത്തപ്പെട്ടു.

കായിക മേളയിലും, പിക്നിക്കിലും പങ്കെടുത്ത വിജയികള്‍ക്ക് പ്രസിഡന്റ് ജോസ് വടകര സമ്മാനദാനം നിര്‍വഹിച്ചു. ജയന്‍ നിയര്‍, ജോസഫ് വടക്കേല്‍, സജിത്ത് തൈവളപ്പില്‍, ബിനു തങ്കച്ചന്‍, പ്രകാശ് മുണ്ടയ്ക്കല്‍, ബിനു തോമസ്, മഞ്ജു നിയര്‍, ദിവ്യാ രഘു, കിരണ്‍ കുര്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അരിസോണ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് വടകര അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം