പാത്രിയാര്‍ക്കിസ് ബാവായുടെ ദേഹ വിയോഗത്തില്‍ മസ്കറ്റില്‍ അനുശോചന യോഗം കൂടി
Saturday, March 22, 2014 8:20 AM IST
മസ്കറ്റ്: യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷനായ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദേഹവിയോഗത്തില്‍ മസ്കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ അനുശോചിച്ചു.

അനുസ്മരണ പ്രാര്‍ഥനയ്ക്ക് വികാരി ഫാ.നൈനാന്‍ തോമസ്, ക്നാനായ ഇടവക വികാരി ഫാ.ജിജി പുന്നൂസ്, കോപ്ടിക് ഓര്‍ത്തഡോക്സ് വികാരി ഫാ. സുറിയന്‍ ആന്‍സ എന്നിവര്‍ നേതൃത്വം നല്‍കി. ഇടവക സെക്രട്ടറി ബിനു കെ. ജോയ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം