ലത്തീഫ് പാറക്കലിന് യാത്രയയപ്പ് നല്‍കി
Saturday, March 22, 2014 8:19 AM IST
ജിദ്ദ: മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ജിദ്ദയിലെ സാമൂഹ്യപ്രവര്‍ത്തകനും ഫേസ് ബുക്കിലെ സജീവ സാന്നിധ്യവുമായ ലത്തീഫ് പാറക്കലിന് സത്യസരണി ഫേസ് ബുക്ക് കൂട്ടാഴ്മ യാത്രയയപ്പ് നല്‍കി.

മഹബൂബ് അലി പത്തപ്പിരിയം, അബ്ദുള്‍ റഹീം കെ.എം, ഷമീര്‍ മാഞ്ഞാലി, ഷമീര്‍ മാളിയേക്കല്‍, മുസ്തഫ മേലേതില്‍, മുഹമ്മദ് വെല്ലൂര്‍, അറഫാത്ത് കൊച്ചിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. അദ്ദേഹത്തിനുള്ള സ്നേഹോപഹാരം മൂസക്കുട്ടി വെട്ടിക്കാട്ടിരി കൈമാറി. ലത്തീഫ് പാറക്കല്‍ മറുപടി പ്രസംഗം നടത്തി. ഷറഫിയ കബാബ് കോര്‍ണറില്‍ നടന്ന പരിപാടിയില്‍ സത്യസരണി ഗ്രൂപ്പ് അഡ്മിന്‍ ടീം അംഗം ഖലീലുറഹ്മാന്‍ പാലോട് അധ്യക്ഷത വഹിച്ചു. സാദിഖലി തുവൂര്‍ സ്വാഗതവും മുഹമ്മദ് അബ്ശീര്‍ നന്ദിയും പറഞ്ഞു. നൌഷാദ് നിടോളി പേരാമ്പ്ര ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍