ലാനാ മേഖലാ കോഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുത്തു; ഒക്കലഹോമയിലും ഒഹായോയിലും പുതിയ റീജിയണ്‍
Saturday, March 22, 2014 8:18 AM IST
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ കേന്ദ്ര സംഘടനയായ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) പ്രവര്‍ത്തകസമിതിയിലേക്ക് വിവിധ മേഖലകളില്‍ നിന്നുള്ള റീജിയണല്‍ കോഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുത്തു.

സംഘടനയുടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും കൂടുതല്‍ നഗരങ്ങളിലേക്കും സാഹിത്യ പ്രവര്‍ത്തകരിലേക്കും വ്യാപിപ്പിക്കുന്നതിലേക്കായി ഒക്ലഹോമയിലും ഒഹായോയിലും പുതിയ റീജിയണുകള്‍ രൂപീകരിച്ചതായി പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ജോസ് ഓച്ചാലില്‍ എന്നിവര്‍ അറിയിച്ചു. ഡോ. മാത്യു ജോയിസ് (ഒഹായോ), ഏബ്രഹാം ജോണ്‍ (ഒക്ലഹോമ) എന്നിവര്‍ പുതിയ മേഖലകളുടെ കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കും.

മറ്റു മേഖലകളിലെ കോഓര്‍ഡിനേറ്റര്‍മാരായി രാജു തോമസ്, ബാബു പാറയ്ക്കല്‍ (ന്യൂയോര്‍ക്ക്), ഡോ. ശ്രീധരന്‍ കര്‍ത്താ, രാധാകൃഷ്ണന്‍ നായര്‍ (ഷിക്കാഗോ), ജോസന്‍ ജോര്‍ജ്, മീനു എലിസബത്ത് (ഡാളസ്), ജോണ്‍ മാത്യു, ജെയിംസ് ചാക്കോ (ഹൂസ്റണ്‍), നീന പനയ്ക്കല്‍, ഇ.വി. പൌലോസ് (ഫിലാഡല്‍ഫിയ), സുരേന്ദ്രന്‍ നായര്‍, ജെയിംസ് കുരീക്കാട്ടില്‍ (ഡിട്രോയിറ്റ്), വര്‍ഗീസ് ഏബ്രഹാം, ജെയിന്‍ മുണ്ടയ്ക്കല്‍ (ഫ്ളോറിഡ), തമ്പി ആന്റണി (കാലിഫോര്‍ണിയ), റീനി മമ്പലം (കണക്ടിക്കട്ട്), ബേബി സേവ്യര്‍ (കാനഡ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം