ബാവയുടെ ദേഹവിയോഗത്തില്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ അനുശോചിച്ചു
Saturday, March 22, 2014 3:20 AM IST
ഷിക്കാഗോ: ആകമാന സുറിയാനി സഭയെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെക്കാലം സ്തുത്യര്‍ഹമായ വിധം നയിച്ച പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാപ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ദേഹവിയോഗത്തില്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.

മാര്‍ച്ച് 22-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നോര്‍ത്ത് ലേക്ക് സെന്റ് പീറ്റര്‍ യാക്കോബായ ഓര്‍ത്തഡോക്സ് പള്ളിയില്‍ കൂടുന്ന ലോക പ്രാര്‍ത്ഥനാ ദിനത്തില്‍ വെച്ച് പരിശുദ്ധ ബാവായെ അനുസ്മരിച്ച് പ്രാര്‍ത്ഥിക്കുന്നതാണെന്നും ഷിക്കാഗോയില്‍ പ്രവര്‍ത്തിക്കുന്ന കേരള സഭാ കൂട്ടായ്മയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റ് റവ.ഫാ. ജോയി ആലപ്പാട്ട് ഒരു പത്രക്കുറിപ്പൂടെ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം