ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ പ്ളസ്വണ്‍ ക്ളാസില്‍ സീറ്റുകള്‍ ഒഴിവ്
Friday, March 21, 2014 8:18 AM IST
കുവൈറ്റ്: ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ പുതുതായി അനുവദിച്ച കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ടന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

പ്ളസ്വണ്‍ ക്ളാസിലേക്കാണ് അപേക്ഷ സ്വീകരിക്കുന്നത്. ഫാഷന്‍ സ്റഡീസ്, ഗ്രാഫിക് ഡിസൈനിംഗ്, മാസ് മീഡിയ, മള്‍ട്ടി മീഡിയ ആന്‍ഡ് വെബ് ടെക്നോളജി, സൈക്കോളജി, ഹോം സയന്‍സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഹിസ്ററി ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. താത്പര്യമുള്ളവര്‍ മാര്‍ച്ച് 30 ന് അകം അപേക്ഷകള്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 25659126, 25629583, 25613269.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍