ഡബ്ള്യുഎംസി ഫിലാഡല്‍ഫിയ ബെസ്റ് ആക്ടേഴ്സ് ടിക്കറ്റ് വില്പന നടത്തി
Friday, March 21, 2014 3:45 AM IST
ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സ് നടത്തുന്ന ഈ വര്‍ഷത്തെ ആകര്‍ഷമായ ബെസ്റ് ആക്ടേഴ്സ് ഹാസ്യ നൃത്ത സംഗീത സായാഹ്നത്തിന്റെ ആദ്യ ടിക്കറ്റ് പ്രസിഡന്റ് സജി സെബാസ്റ്യനില്‍ നിന്നും ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു സ്വീകരിച്ചുകൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ അമേരിക്കയിലെ വളര്‍ച്ച മലയാളികള്‍ക്ക് വിവിധ മേഖലകളില്‍ ഉപകരിക്കട്ടെയെന്ന് ജോര്‍ജ് മാത്യു ആശംസിച്ചു.

ചടങ്ങില്‍ സാബു ജോസഫ് സിപിഎ, ജോസ് ആറ്റുപുറം, ജോര്‍ജ് പനക്കല്‍, ജോജി ചെറുവേലില്‍, ജോര്‍ജ് അമ്പാട്ട്, ജോയി കരുമത്തി, ജോസ് പാലത്തിങ്കല്‍, രാജു പടയാട്ടില്‍, മോഹനന്‍ പിള്ള തുടങ്ങി ഫിലഡല്‍ഫിയയിലെ സാമൂഹിക-സാംസ്കാരിക നേതാക്കളും, ഡബ്ള്യുഎംസി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

ഹാസ്യനടന്‍ ഹരീശ്രീ അശോകന്റെ നേതൃത്വത്തില്‍ ഉല്ലാസ് പന്തളം, നോബി, നരിയാപുരം വേണു, അര്‍ച്ചന, ഐഡിയ സ്റാര്‍ സിംഗര്‍ വിജയ് എന്നിവര്‍ അടങ്ങുന്ന വമ്പന്‍ ടീമാണ് ബെസ്റ് ആക്ടേഴ്സിലുള്ളത്.

മെയ് നാലിന് ഞായറാഴ്ച വൈകിട്ട് 6.30 ന് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുക. ഫിലഡല്‍ഫിയയിലെ എല്ലാ മലയാളികളെയും പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നതോടൊപ്പം, പ്രവേശനം ടിക്കറ്റുമൂലം നീയന്ത്രിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ടിക്കറ്റുകള്‍ ഫിലഡല്‍ഫിയയിലുള്ള എല്ലാ മലയാളി കടകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി സെബാസ്റ്യന്‍: 2678090005;, മഞ്ജു ചെറുവേലില്‍: 2672071816;, മോഹനന്‍ പിള്ള: 2152928731;, ജോര്‍ജ് പനക്കല്‍: 8552376729.

റിപ്പോര്‍ട്ട്: പി.സി മാത്യു