ഇഎംഎസ്, എകെജി, ബിഷപ് പൌലോസ് മാര്‍ പൌലോസ് അനുസ്മരണം മാര്‍ച്ച് 21 ന്
Wednesday, March 19, 2014 5:29 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റിന്റ്െ നേതൃത്വത്തില്‍ മണ്‍മറഞ്ഞ ജനനായകരായ ഇഎംഎസ്, എകെജി, വിമോചന ദൈവ ശാസ്ത്രത്തിന്റെ വക്താവായിരുന്ന ബിഷപ് പൌലോസ് മാര്‍ പൌലോസ് എന്നിവരെ അനുസ്മരിക്കുന്ന സമ്മേളനം മാര്‍ച്ച് 21ന് (വെള്ളി) വൈകുന്നേരം അഞ്ചിന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കും.

അനുസ്മരണ സമ്മേളനത്തില്‍ 'തെരെഞ്ഞെടുപ്പും മാധ്യമങ്ങളും' എന്ന വിഷയത്തെ അധികരിച്ചു നടക്കുന്ന സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാധവന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍