ജെസിസി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തുന്നു
Wednesday, March 19, 2014 5:27 AM IST
കുവൈറ്റ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക എന്ന ആഹ്വാനവുമായി ജനതാ കള്‍ച്ചറല്‍ സെന്റ് (ജെസിസി) സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 20ന് (വ്യാഴം) നടക്കും. വൈകുന്നേരം ഏഴിന് മംഗഫ് ഫോക് ഹാളിലാണ് പരിപാടി. കുവൈറ്റിലെ പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്