കെകെഎംഎ കുടുംബ സഹായ നിധി 54 ലക്ഷം രൂപ വിതരണം ചെയ്യും
Wednesday, March 19, 2014 5:21 AM IST
കുവൈറ്റ്: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ അംഗമായിരിക്കെ മരണപ്പെട്ട കണ്ണൂര്‍ ജില്ലയിലെ പാലക്കോട് സ്വദേശി അബ്ദുള്‍ മുത്തലിബ് (അബാസിയ ശാഖംഗം), മട്ടന്നൂര്‍ ചാവശേരി സ്വദേശി എം.കെ.മുഹമ്മദ് (റിഗ ബ്രാഞ്ച്), മുണ്േടരി സ്വദേശി പി. മുഹമ്മദലി (ഫര്‍വാനിയ ശാഖ) ഉടുപ്പി സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം (കര്‍ണാടക ശാഖ) കോഴിക്കോട് ജില്ലയിലെ പുതുപ്പാടി സ്വദേശി വി.കെ. മൊയ്തീന്‍ കുട്ടി (സിറ്റി ശാഖ), കൊടുവള്ളി സ്വദേശി എം.പി ഉസ്മാന്‍ (ഫഹാഹീല്‍ ശാഖ) എന്നിവരുടെ കുടുംബങ്ങള്‍ക്കായി കുടുംബ സഹായ നിധിയിലൂടെ പിരിച്ചെടുത്ത ആദ്യ ഗഡു എട്ടു ലക്ഷം രൂപ വീതം വിതരണം ചെയ്യും.

മാര്‍ച്ച് 22 ന് (ശനി) വൈകുന്നേരം നാലിന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മദ്രസത്തുല്‍ ബദരിയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കെകെഎംഎ കുടുംബ സംഗമത്തില്‍ കോഴിക്കോട് വലിയ ഖാളി സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ വിതരണം ചെയ്യും. പ്രമുഖ വാഗ്മി വി.പി മിര്‍ഷാദ് യമാനി മുഖ്യ പ്രഭാഷണം നടത്തും.

അംഗങ്ങളുടെ സംരക്ഷണം മുഖ്യ ലക്ഷ്യമായി ഏറ്റെടുത്ത കെകെഎംഎ ഇതുവരെയായി 74 കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട്. ഇതില്‍ 71 മുതല്‍ 74 വരെയുള്ള, സമീര്‍ എ.പി.എം, മുഹമ്മദ്. എ.പി, ഹനീഫ. ടി.പി. ബുദ്ദു മുഹമ്മദ് ഇബ്രാഹിം എന്നിവരുടെ കുടുംബങ്ങളുടെ സംരക്ഷണത്തിനായി നല്‍കിയ ഒന്നാം ഗഡുവായ ആറര ലക്ഷം രൂപയ്ക്കു പുറമേ, രണ്ടാം ഗഡുവായ ഒന്നര ലക്ഷം രൂപയും പരിപാടിയില്‍ വിതരണം ചെയ്യും. മൊത്തത്തില്‍ 54 ലക്ഷം രൂപയാണ് കുടുംബ സംരക്ഷണത്തിനായി നല്‍കുന്നത്.

കൂടാതെ കുവൈറ്റ് ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു പോയ 29 അംഗങ്ങള്‍ക്കുള്ള മാസാന്ത പെന്‍ഷനും (1,22,500 രൂപ) ചടങ്ങില്‍ വിതരണം നടത്തും.

സാധാരണക്കാരായ അംഗങ്ങളുടെ കൂട്ടായ്മയയുടെ പരിപാടിക്ക് സാക്ഷിയാകുന്നതിനു മുഹമ്മദ് കുട്ടി മുസ്ല്യാര്‍ (കൊയിലാണ്ടി ഖാസി) കെ.പി. കുഞ്ഞിമൂസ (ചീഫ് കോഓര്‍ഡിനേറ്റര്‍ കെകെഎംഎ) പ്രഫ. പി.കെ. മുഹമ്മദ് (മാനു സാഹിബ്), പ്രഫ. അലി മദനി (കെകെഎംഎ കോഓര്‍ഡിനേറ്റര്‍ പാലക്കാട് ജില്ലാ), അബ്ദുള്‍ സലാം മാസ്റര്‍, പ്രഫ. സുബൈര്‍ (കോഓര്‍ഡിനേറ്റര്‍ കെകെഎംഎ കണ്ണൂര്‍ ജില്ലാ), പ്രഫ. അലിക്കുട്ടി (കോഓര്‍ഡിനേറ്റര്‍ കെകെഎംഎ കോഴിക്കോട് ജില്ലാ), കെ.കെ. അബ്ദുള്ള (കോഓര്‍ഡിനേറ്റര്‍ കെകെഎംഎ കാസര്‍ഗോഡ് ജില്ലാ), കെ. ഇബ്രാഹിം മാസ്റര്‍, വി.പി ഇബ്രാഹിം കുട്ടി, എ. അസീസ് മാസ്റര്‍, പി.കെ. ഇസ്മത്ത് കണ്ണൂര്‍ എന്നിവരും പങ്കെടുക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍