കുവൈറ്റ് കെഎംസിസി അബാസിയ ഏരിയ തെരെഞ്ഞെടുപ്പ് പ്രചാരണം മാര്‍ച്ച് 21ന്
Tuesday, March 18, 2014 8:06 AM IST
കുവൈറ്റ്: കുവൈറ്റ് കെഎംസിസി അബാസിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'മതേതരത്വം സംരക്ഷിക്കാന്‍ ഫാസിസത്തോട് പൊരുതുക' എന്ന മുദ്രാവാക്യവുമായി കുവൈറ്റില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. മാര്‍ച്ച് 21 ന് (വെള്ളി) വൈകിട്ട് 6.30ന് അബാസിയ റിഥം ഓഡിറ്റോറിയത്തിലാണ് പ്രചാരണ സമ്മേളനം. പ്രമുഖ യുഡിഎഫ് അനുകൂല പ്രവാസി സംഘടനാ നേതാക്കള്‍ പ്രസംഗിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍