മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് കുവൈറ്റില്‍
Tuesday, March 18, 2014 5:58 AM IST
കുവൈറ്റ് : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് സ്വകാര്യ സന്ദര്‍ശനത്തിനായി നാളെ കുവൈറ്റിലത്തുെം. കുവൈറ്റിലെ പ്രമുഖ ഇന്ത്യന്‍ വെബ് പോര്‍ട്ടലായ ഇന്ത്യന്‍സ് ഇന്‍ കുവൈറ്റിന്റെ സഹകരണത്തോടെ സിറ്റി ക്ളിനിക്കാണ് വീരേന്ദ്ര സെവാഗിനെ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് ക്രൌണ്‍ പ്ളാസയില്‍ മുഖാമുഖത്തിന് അവസരമൊരുക്കിയിരിക്കുന്നത്. നൂറോളം കുട്ടികള്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് സിറ്റി ക്ളിനിക്ക് മാനേജര്‍ നൌഷാദ്, ഇഖ്ബാല്‍, വന്ദന പരീഖ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍