'കൌമാരക്കാരെ മനസിലാക്കാന്‍'- ഫോമയുടെ കോണ്‍ഫറന്‍സ് മാര്‍ച്ച് 22-ന്
Tuesday, March 18, 2014 5:23 AM IST
ഡെലവെയര്‍: മാര്‍ച്ച് 22-ന് ഡെലവെയറില്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാറില്‍ ശ്രദ്ധേയമായത് 'പേരന്റിംഗ് യുവര്‍ ടീനേജര്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന സെമിനാര്‍ ആയിരിക്കും. നമ്മുടെ രണ്ടാം തലമുറ വിഭിന്നമായി ചിന്തിക്കുന്നു. കാരണം, അവര്‍ വളര്‍ന്നുവന്നത് രണ്ട് സംസ്കാരങ്ങള്‍ക്കിടിയിലാണ്. സഹപാഠിയായ അമേരിക്കന്‍ സുഹൃത്തിനെപ്പോലെ പെരുമാറണമെന്ന രഹസ്യമായൊരു ആഗ്രഹവും അവര്‍ കൊണ്ടുനടക്കുന്നു. പല കാര്യങ്ങളിലും മാതാപിതാക്കളുമായി യോജിച്ചുപോകുവാന്‍ കഴിയാതെ സംഘര്‍ഷമുണ്ടായി അവരോട് പറയാതെ പോകുന്നു.

കൌമാരത്തിലുള്ള കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്നും മനസിലാക്കണമെന്നും അറിയാനുള്ള സുവര്‍ണ്ണാവസരത്തിനായി മാര്‍ച്ച് 22-ന് ഫോമ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഡെലവെയറില്‍ നടക്കുന്ന സെമിനാറില്‍ നിങ്ങളും പങ്കെടുക്കുക. രാവിലെ ഒമ്പതിന് കോണ്‍ഫറന്‍സ് ആരംഭിക്കും. ഈ വിഷയത്തില്‍ വിദഗ്ധരായവര്‍ നിങ്ങളോട് സംസാരിക്കുന്നതാണ്. സദസിന് ചോദ്യോത്തരങ്ങള്‍ക്കായി അവസരം ഉണ്ടായിരിക്കും. പ്രവേശനം തികച്ചും സൌജന്യം. നേരത്തെ രജിസ്റര്‍ ചെയ്യുന്നതിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ളീാമമ.രീാ-ലെ ലിങ്കില്‍ ക്ളിക്കുചെയ്യുക.

ഡോ. നിര്‍മ്മല ഏബ്രഹാം ഈ വിഷയത്തില്‍ ക്ളാസ് എടുക്കും. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വേനിയ, ഡെലവെയര്‍ എന്നിവടങ്ങളിലും പരിസരങ്ങളിലുമുള്ളവര്‍ സെമിനാറില്‍ പങ്കുചേര്‍ന്ന് ഈ സംരംഭം വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ കുസുമം ടൈറ്റസ്, സെക്രട്ടറി റീനി മമ്പലം, ട്രഷറര്‍ ലാലി കളപ്പുരയ്ക്കല്‍, കോര്‍ഡിനേറ്റേഴ്സായ ഡോ. നിവേദ രാജന്‍, ഡോ. ബ്ളോസം ജോയി, ഡോ. ഷൈനി തൈപ്പറമ്പില്‍, ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. നിവേദ രാജന്‍ (302 456 1709).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം