യാത്രയയപ്പ് നല്‍കി
Monday, March 17, 2014 4:19 AM IST
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്കു മടങ്ങുന്ന കേളി ബത്ഹ ഏരിയയിലെ ഷുമേസി യുണിറ്റ് അംഗങ്ങളായ മുജീബ് റഹ്മാന്‍, ഷൈലജന്‍ എന്നിവര്‍ക്ക് കേളി ഷുമേസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

ബത്ഹയിലെ കേളി ഓഫീസില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സലീം മടവൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസഫ് സ്വാഗതം ആശംസിച്ചു. കേളി രക്ഷാധികാരി കമ്മിറ്റി അംഗം കെ.പി.എം. സാദിഖ്, ബത്ഹ ഏരിയ സെക്രട്ടറി സുധാകരന്‍ കല്ല്യാശേരി, ട്രഷറര്‍ അനില്‍ അറയ്ക്കല്‍, ഏരിയ കമ്മിറ്റി അംഗം രാമകൃഷ്ണന്‍, ബത്ഹ രക്ഷാധികാരി കമ്മിറ്റി അംഗം ഇസ്മയില്‍ തടായില്‍ എന്നിവര്‍ പ്രസംഗിച്ചു.

യൂണിറ്റിലെയും ഏരിയയിലെയും നിരവധി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. മുജീബ് റഹ്മാന്‍ യൂണിറ്റ് സെക്രട്ടറി ജോസഫും ഷൈലജന്‍ പ്രസിഡന്റ് സലീം മടവൂരും യുണിറ്റിന്റെ ഉപഹാരം നല്‍കി. മുജീബ് റഹ്മാനും ഷൈലജനും യാത്രയയപ്പിന് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍