ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
Monday, March 17, 2014 4:17 AM IST
ജിദ്ദ: ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പുണ്ടായത്. സുല്‍ഫിക്കര്‍ ഒതായി (റിപ്പോര്‍ട്ടര്‍ ഇന്ത്യാവിഷന്‍/ഗള്‍ഫ്് മലയാളി ഡോട്ട്കോം) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി നൌഷാദ് വളാറമ്പാറ, വൈസ് പ്രസിഡന്റായി പി.സി. ഗഫൂര്‍, ജോയിന്റ് സെക്രട്ടറിയായി ബാബു കാരപ്പഞ്ചേരി, ട്രഷററായി കെ.പി. സുനീര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

കൂടാതെ വിവിധ വിഭാഗങ്ങളില്‍ കണ്‍വീനര്‍മാര്‍, എക്സിക്യുട്ടീവ് അംഗങ്ങളായി റാഫി മന്നയില്‍, അര്‍ഷസദ് കാരപ്പഞ്ചേരി, ഹബീബ് കാഞ്ഞിരാല, പി.കെ ഫൈറൂസ്, കെ.ടി ഫൈസല്‍ ബാബു, ലത്തീഫ് കമ്പളത്ത്, ടി.കെ കബീര്‍, ഇബ്രാഹി ഷാഫി, പി.കെ ഫാസില്‍ എന്നിവരേയും തെരഞ്ഞെടുത്തു. പി.വി അഷ്റഫ്, എന്‍ജിനിയര്‍ സാദിഖലി, ടി.പി സൈദലവി മാസ്റര്‍ എന്നിവരാണ് ഉപദേശകസമിതി അംഗങ്ങള്‍. കെ.ടി ഫൈസല്‍ ബാബു, ഫൈറൂസ് ഒതായി എന്നിവരാണ് ഓഡിറ്റര്‍മാര്‍.

പി.വി അഷ്റഫ് ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. സുള്‍ഫിക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു. കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നൌഷാദ് വളാറമ്പാറയും സാമ്പത്തിക റിപ്പോര്‍ട്ട് കെ.പി. സുനീറും അവതരിപ്പിച്ചു. കെ.സി ബാബു സ്വാഗതവും പി.സി ഗഫൂര്‍ നന്ദിയും പറഞ്ഞു. കെ.സി. അര്‍ഷാദ്, പി.കെ ഫൈറൂസ്, ഇബ്രാഹി ഷാഫി, ഇസ്ഹാഖ് മന്നയില്‍, റാഫി മന്നയില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എല്ലാവരും മത്സരാര്‍ഥികള്‍ ആകുന്ന രീതിയില്‍ ആദ്യം 10 എക്സിക്യുട്ടീവ് അംഗങ്ങളെ ജനറല്‍ ബോഡി തെരഞ്ഞെടുക്കുകയും അവര്‍ അഞ്ചുപേരെ നോമിനേറ്റ് ചെയ്യുകയും പിന്നീട് ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമാണുണ്ടായത്. കെ.ടി ഫൈസല്‍ ബാബു, പി.കെ ഫാസില്‍, യു.പി അസീസ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍