അറാറില്‍ അപകടത്തില്‍പ്പെട്ട മലയാളി മരിച്ചു
Monday, March 17, 2014 4:14 AM IST
റിയാദ്: മൂന്നു ദിവസം മുമ്പ് അറാറിനടുത്ത ഒക്ല എന്ന സ്ഥലത്തുണ്ടായ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം നന്തന്‍കോട് സ്വദേശി പുതുവല്‍ പുത്തന്‍വീട് അബ്ദുള്‍ ഖാദര്‍ മാഹീന്‍ കണ്ണ് (50) മരിച്ചു.

അതീവ ഗുരുതരാവസ്ഥയില്‍ അറാറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുള്‍ ഖാദറിനെ മൂന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. നാല് വര്‍ഷമായി റിയാദിലെ റോസാന്‍ കമ്പനിക്കുവേണ്ടി ജോലി ചെയ്തു വരികയായിരുന്നു അബ്ദുള്‍ ഖാദര്‍. ജോലി കഴിഞ്ഞ് ഡ്രൈവറും മറ്റൊരാളോടുമൊപ്പം മടങ്ങവെയാണ് അപകടം സംഭവിച്ചത്. മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഭാര്യ സീനത്ത്. ഏക മകള്‍: ഫാത്തിമ (14).

റിയാദിലുള്ള സഹോദരന്‍ ഹുസൈനും തിരുവനന്തപുരം ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ട്രിവയും മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി സാമൂഹ്യ പ്രവര്‍ത്തകനായ നാസര്‍ കല്ലറ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍