ഫൊക്കാനാ കണ്‍വെന്‍ഷന്‍ രിജിസ്ട്രേഷന്‍ കിക്കോഫ് സ്കോക്കിയില്‍
Monday, March 17, 2014 4:02 AM IST
ഷിക്കാഗോ: 2014 ജൂലൈ 4,5,6 തീയതികളില്‍ ഒഹയര്‍ ഹയട്ട് റീജന്‍സില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. വിവിധ പരിപാടികളോടെ വിപുലമായ സന്നാഹങ്ങളോടെ ആഘോഷിക്കപ്പെടുന്ന ഫൊക്കാനാ കണ്‍വെന്‍ഷന്‍ 2014ന്റെ രജിസ്ട്രേഷന്‍ കിക്ക്ഓഫ് ഏപ്രില്‍ മാസം ആറാം തീയതി ഞായറാഴ്ച വൈകുന്നേരം 5.30ന് സ്കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ (5300 ഡബ്ള്യു ടൂഹി അവന്യൂ) വെച്ച് വിവിധ കലാപരിപാടികളോടെ നടത്തും. ഫൊക്കാനയുടെ എല്ലാ പ്രവര്‍ത്തകരേയും, അഭ്യുദയകാംക്ഷികളേയും നാഷണല്‍ പ്രസിഡന്റ് മറിയാമ്മ പിള്ള ഹാര്‍ദ്ദവമായി ക്ഷണിക്കുന്നുവെന്ന് അറിയിച്ചു.

ഏപ്രില്‍ ആറാം തീയതി തന്നെ 4 മണിക്ക് ഹോളിഡേ ഇന്നില്‍ വെച്ചുതന്നെ ഷിക്കാഗോ റീജിയന്റെ സ്പെല്ലിംഗ് ബീ മത്സരവും ഉണ്ടായിരിക്കുന്നതാണെന്ന് റീജിയണല്‍ പ്രസിഡന്റ് ലെജി പട്ടരുമഠവും, റീജിയണല്‍ കോര്‍ഡിനേറ്റര്‍ പ്രവീണ്‍ തോമസും അറിയിച്ചു. തോമസ് മാത്യു പടന്നമാക്കല്‍ (ചെയര്‍മാന്‍, ഫൊക്കാനാ കണ്‍വെന്‍ഷന്‍ 2014 പബ്ളിസിറ്റി കമ്മിറ്റി) അറിയിച്ചതാണിത്.