എച്ച് വണ്‍ എന്‍ വണ്‍ വൈറസ് കുവൈറ്റില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു
Saturday, March 15, 2014 7:58 AM IST
കുവൈറ്റ്: പകര്‍ച്ചവ്യാധിയായ എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ഒരു ഇടവേളക്ക് ശേഷം കുവൈറ്റില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ചുവെന്ന് കരുതപ്പെടുന്ന ആറു പേരടങ്ങുന്ന കുവൈത്തി കുടുംബം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികല്‍സ തേടി ജഹറ ആശുപത്രിയിലെത്തുകയും തുടര്‍ പരിശോധനകളെ തുടര്‍ന്ന് പന്നിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയുമാണുണ്ടായത്.

വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. വൃത്തി ഹീനമായ പരിസരവും ചുറ്റുപാടുകളും ഇത്തരം വൈറസുകള്‍ പകരുന്നതിന് സഹായകരമാകും. അതുകൊണ്ടുതന്നെ പരിസരങ്ങള്‍ എപ്പോയും വൃത്തിയായി സൂക്ഷിക്കുക, ഇടവിട്ട സമയങ്ങളില്‍ കൈ കാലുകള്‍ സോപ്പുകളോ മറ്റോ ഉപയോഗിച്ച് കഴുകുക തുടങ്ങിയ രോഗങ്ങള്‍ പടരാതിരിക്കാനുള്ള പ്രാഥമികമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി പന്നിപ്പനി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍