ദേശീയ വോളിബോള്‍ മത്സരം ഫോമാ കണ്‍വന്‍ഷനില്‍
Saturday, March 15, 2014 3:51 AM IST
ഫിലാഡല്‍ഫിയ: വടക്കേ അമേരിക്കയിലെ പ്രമുഖ നഗരങ്ങളിലെ ബോളിബോള്‍ ടീമുകളെ ഉള്‍പ്പെടുത്തി ജൂണ്‍ 27-ന് ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫോമ വോളിബോള്‍ മാമാങ്കം ഒരുക്കുന്നു. ഇതിനോടകം തന്നെ വിവിധ സ്റേറ്റുകളില്‍ നിന്നായി എട്ട് ടീമുകള്‍ രജിസ്റര്‍ ചെയ്തുകഴിഞ്ഞു. ഫോമയുടെ ഹൂസ്റണ്‍, ലാസ്വേഗാസ്, കാര്‍ണിവല്‍ ക്രൂസ് കണ്‍വെന്‍ഷനുകള്‍ക്കുശേഷം ഫിലാഡല്‍ഫിയയില്‍ നടക്കുന്ന നാലാമത് അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ എന്തുകൊണ്ടും പുതുമ നിറഞ്ഞ കണ്‍വെന്‍ഷനായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ്, വോളിബോള്‍ ടൂര്‍ണമെന്റ്, 56 കളി മത്സരം, ചെണ്ടമേള മത്സരം തുടങ്ങി അമേരിക്കന്‍ മലയാളികളുടെ ഇഷ്ടകായിക മത്സരങ്ങളുടെ ഘോഷയാത്രയാണ് ഫോമാ കണ്‍വെന്‍ഷനില്‍ അരങ്ങേറുന്നത്.

വേളിബോള്‍ മത്സരത്തിനായി മൂന്ന് കോര്‍ട്ടുകളുള്ള സ്പോര്‍ട്സ് സെന്ററാണ് ഫോമ ബുക്ക് ചെയ്തിരിക്കുന്നത്. ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും, ട്രോഫികളുമാണ് വിജയികളാകുന്നവര്‍ക്ക് ഫോമ സമ്മാനിക്കുന്നത്. വോളിബോള്‍ ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി ശക്തമായ കമ്മിറ്റി നിലവില്‍ വന്നു.

കണ്‍വീനര്‍- മാത്യു ചെരുവില്‍ (586 206 6164), ചെയര്‍മാന്‍ - സാബു സ്കറിയ (267 980 7923), കോര്‍ഡിനേറ്റര്‍ - ഷെറീഫ് അലിയാര്‍ (267 879 1750), കോ-കോര്‍ഡിനേറ്റേഴ്സ്: ജയിംസ് ഇല്ലിക്കല്‍ (813 230 8031), ജോണ്‍സണ്‍ (202 445 7379), ഷാജി (240 556 3677).

വടക്കേ അമേരിക്കയിലെ എല്ലാ വോളിബോള്‍ ടീമുകളേയും ഫോമ വേളിബോള്‍ മാമാങ്കത്തിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്തു. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം