അല്‍സാഫി വേളിബോള്‍: തറവാട് ഹീറോസ് ജേതാക്കള്‍
Friday, March 14, 2014 8:02 AM IST
റിയാദ്: അല്‍സാഫി മലയാളി അസോസിയേഷന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി റിയാദിലെ യമാമ വോളിബോള്‍ സ്റേഡിയത്തില്‍ നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ തറവാട് ഹീറോസ് ടീം ജേതാക്കളായി.

അത്യന്തം ആവേശകരമായിരുന്ന ഫൈനല്‍ മത്സരത്തില്‍ റോയല്‍സ് ടീമിനെ പരാജയപ്പെടുത്തിയാണ് തറവാട് ഹീറോസ് കിരീടം ചൂടിയത്. ആദ്യ രണ്ട് സെറ്റുകളും വിജയിച്ചു നിന്ന റോയല്‍സിനെ പിന്നീട് തുടര്‍ച്ചയായി മൂന്ന് സെറ്റുകളില്‍ പരാജയപ്പെടുത്തിയ ഹീറോസ് തിങ്ങി നിറഞ്ഞ കാണികളുടെ ആവേശമായി മാറി.

വിജയികള്‍ക്കുള്ള ട്രോഫി അല്‍ സാഫി മാര്‍ക്കറ്റിംഗ് മാനേജര്‍ നെല്‍സണ്‍ ജോര്‍ജില്‍ നിന്നും തറവാട് ഹീറോസ് ക്യാപ്റ്റന്‍ ബിനോ മാത്യുവും റണ്ണര്‍അപ്പിനുള്ള ട്രോഫി ഷാജി പാനൂരില്‍ നിന്നും റോയല്‍സിന്റെ ക്യാപ്ററന്‍ ഫിലിപ്പ് ജേക്കബും ഏറ്റു വാങ്ങി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍