സ്റീഫന്‍ ദേവസി മ്യൂസിക് ഷോ ന്യൂജേഴ്സിയില്‍ ജൂണ്‍ ഒന്നിന്, ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു
Friday, March 14, 2014 4:50 AM IST
ന്യൂജേഴ്സി: സംഗീതജ്ഞന്‍ സ്റീഫന്‍ ദേവസിയും സംഘവും സ്വന്തം മ്യൂസിക് ബാന്റായ 'സോളിഡ് ഫ്യൂഷനു'മായി ന്യൂജേഴ്സിയില്‍ ഒരുക്കുന്ന സംഗീതസന്ധ്യയുടെ ആദ്യ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഫെബ്രുവരി 22-ന് ന്യൂജേഴ്സിയിലെ സ്കില്‍മാനിലുള്ള മോണ്ട് ഗോമറി സ്കൂളില്‍ വെച്ച് നടത്തും.

ന്യൂജേഴ്സിയിലെ ഈസ്റ് മില്‍സ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം പുതുതായി പണിതുവരുന്ന ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥമാണ് ഈ സംഗീതവിരുന്ന് അരങ്ങേറുന്നത്.

ന്യൂജേഴ്സിയിലെ ലോര്‍ഡിയിലുള്ള ഫെലീഷ്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ജൂണ്‍ ഒന്നിന് വൈകീട്ടാണ് ഈ സംഗീതവിസ്മയത്തിന് വേദിയൊരുങ്ങുന്നത്. ഈസ്റ് മില്‍സ്റോണ്‍ ദേവാലയത്തിന്റെ ഈവര്‍ഷത്തെ ഫാമിലി നൈറ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളി ന്യൂജേഴ്സിയിലെ പ്രമുഖ ലോ ഫേം ആയ 'പാസ്റിച്ച് ആന്‍ഡ് പട്ടേലി'ന്റെ അറ്റോര്‍ണി ഗാരി പാസ്റിച്ചിന് ആദ്യ ടിക്കറ്റ് നല്‍കിക്കൊണ്ട് ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

തുടര്‍ന്ന് ഏഷ്യാനെറ്റ് യു.എസ്.എയുടെ റീജിയണല്‍ ഡയറക്ടര്‍ രാജു പള്ളത്ത്, കേരളാ അസോസിയേഷന്‍ ന്യൂജേഴ്സിയുടെ മുന്‍ സെക്രട്ടറി ഷീലാ ശ്രീകുമാര്‍, ഫോമാ, ഫൊക്കാനാ സംഘടനകളുടെ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, കാഞ്ച് ലീഡര്‍ ജോ കലമ്പില്‍, പ്ളെയിന്‍ഫീല്‍ഡ് ഓര്‍ത്തഡോക്സ് ദേവാലയത്തെ പ്രതിനിധീകരിച്ച് അനില്‍ പുത്തന്‍ചിറ, ബ്രിട്ടീഷ് പെട്രോളിയം, അരോമ റെസ്റോറന്റ്, റോയല്‍ ഇന്ത്യ, പബ്ളിക് ട്രസ്റ്, മലയാളം ഐപി ടിവി എന്നീ കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി.

വടക്കേ അമേരിക്കയിലെ പ്രമുഖ വ്യവസായിയായ ദിലീപ് വര്‍ഗീസ് ആണ് സംഗീത പരിപാടിയുടെ മുഖ്യസ്പോണ്‍സര്‍.

സ്റീഫന്‍ ദേവസിക്കൊപ്പം ഗായകന്‍ ബിനോയി ചാക്കോ, ഐഡിയാ സ്റാര്‍സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി, അമൃതാ സൂപ്പര്‍സ്റാര്‍ വിജയി ജോബി കുര്യന്‍, തെന്നിന്ത്യയിലെ പ്രശസ്ത ഗായിക സിസിലി ഏബ്രഹാം എന്നിവരും ഈ സംഗീതവിരുന്നിന് മാറ്റുകൂട്ടുന്നു. സ്റീഫനു പുറമെ ജോസ് (ഗിറ്റാര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്), ഷോമി ഡേവിഡ് (പെര്‍ക്കഷന്‍), ജോസ് പീറ്റര്‍ (ഫ്ളൂട്ട്/സാക്സഫോണ്‍) തുടങ്ങി പ്രമുഖ സംഗീതജ്ഞരും ഈ സംഗീതയാത്രയെ മികവുറ്റതാക്കുന്നു.

സംഗീത പരിപാടിയുടെ വിജയത്തിലൂടെ തുടര്‍ന്നും എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ മുഖ്യ കോര്‍ഡിനേറ്റര്‍മാരായ ജെയ്സണ്‍ അലക്സ്, ജിബി തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക: ജിബി തോമസ് (914 573 1616), ജെയ്സണ്‍ അലക്സ് (914 645 9899), മാര്‍ട്ടിന്‍ ജോണ്‍സണ്‍ (732 299 0497), ടോം പെരുമ്പായില്‍ (646 326 3708), തോമസ് ചെറിയാന്‍ പടവില്‍ (908 906 1709). വെബ്സൈറ്റ്: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം