പ്രവാസി കേരള കോണ്‍ഗ്രസ് -എം അനുശോചിച്ചു
Thursday, March 13, 2014 8:41 AM IST
ദുബായ്: സംസ്ഥാന നഗര-ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകനും യുവവവ്യവസായിയുമായ അംജദ് അലിയുടെ നിര്യാണത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് -എം അനുശോചിച്ചു.

മികച്ച സംരംഭകനും പ്രവാസി മലയാളികളുടെ അഭിമാനവുമായിരുന്ന അംജദ് അലിയുടെ നിര്യാണം അങ്ങേയറ്റം വേദനാജനകമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും കേരള ധനകാര്യമന്ത്രിയുമായ കെ.എം മാണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഡെയിസ് ഇടിക്കുള