ജോസഫ് അതിരുങ്കലിന് സ്വീകരണം
Thursday, March 13, 2014 8:36 AM IST
റിയാദ്: സമന്വയം സാഹിതീ പുരസ്കാരം നേടിയ പ്രശസ്ത പ്രവാസി സാഹിത്യകാരനും റിയാദ് പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മ സാന്ത്വനത്തിന്റെ രക്ഷാധികാരിയുമായ ജോസഫ് അതിരുങ്കലിന് സംഘടനയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു.

മാര്‍ച്ച് 14ന് (വെള്ളി) വൈകുന്നേരം ആറിന് ബത്ഹ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍