ഫോമ ഓണ്‍ലൈന്‍ മലയാളം സ്കൂള്‍ ആരംഭിക്കുന്നു
Wednesday, March 12, 2014 3:24 AM IST
ന്യൂയോര്‍ക്ക്: ഫോമ നേതൃത്വം മലയാളം എഴുതുവാന്‍ അറിയാത്ത കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കാന്‍ മലയാളികള്‍ക്ക് മാത്രമായി നൂതന സംരംഭം ആരംഭിച്ചു. ഫോമയുടെ നാഷണല്‍ വിമന്‍സ് ഫോറം ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് നടക്കുന്ന മാര്‍ച്ച് 22ന് ഡെലവേയറില്‍ ഫോമായുടെ ഓണ്‍ലൈന്‍ മലയാളം സ്കൂള്‍ ഉദ്ഘാടനം നടക്കുന്നു.

കഴിഞ്ഞ എട്ടുവര്‍ഷമായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അറുപതിനായിരം മണിക്കൂര്‍ പഠനസഹായി ആയി പരിചയം ഉള്ള മവീാേലൌശശീിേ ഫോമായുടെ ഈ പദ്ധധി നടത്താന്‍ മുന്നോട്ടുവന്നു. അമേരിക്കയിലെ മലയാളി സമൂഹത്തിന് വരുംതലമുറക്ക് കൈമാറാനുള്ള ഒരുവരം ആയി മാറും ഇതെന്ന് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസ്താവിച്ചു. അമേരിക്കന്‍ മലയാളികള്‍ ഇങ്ങനെ ഒരുഓണ്‍ലൈന്‍ പോര്‍ട്ടലിനായി എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നത്, ദിവസേനവരുന്ന അനേഷണങ്ങളില്‍ വ്യക്തമാണ് എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍വിവരങ്ങള്‍ക്കും മലയാളം സ്കൂളില്‍ രജിസ്റര്‍ ചെയ്യുവാനും ആഗ്രഹിക്കുന്നവര്‍ മിശഹ@ുൌവേലിരവശൃമ.രീാ ീൃ (732) 319 6001 ലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം