വിശ്വാസ സമൂഹത്തിന് അനുഗ്രഹമായി മാറിയ നോമ്പുകാല വിശുദ്ധീകരണ ധ്യാനം
Wednesday, March 12, 2014 3:21 AM IST
ന്യൂയോര്‍ക്ക്: ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് മാസം 7,8,9 തീയതികളില്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ മലങ്കര കത്തീഡ്രല്‍ പള്ളിയില്‍ നടന്ന നോമ്പുകാല വിശുദ്ധീകരണ ധ്യാനം വിശ്വാസ സമൂഹത്തിന് വലിയ ആത്മവിശുദ്ധീകരണത്തിന്റേയും ആത്മാഭിഷേകത്തിന്റേയും അത്ഭുതകരമായ രോഗസൌഖ്യത്തിന്റേയും ദിവസങ്ങളായി മാറി.

ഇടവക വികാരി റവ.ഫാ. സത്യന്‍ ആന്റണി ടീം അംഗങ്ങളെ പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്ത് ആരംഭിച്ച മൂന്നുദിവസത്തെ ധ്യാനം വലിയ അനുഗ്രഹത്തിന്റെ നിമിഷങ്ങളായിരുന്നു. മരിയന്‍ ടിവി ചെയര്‍മാന്‍ ബ്രദര്‍ പി.ഡി. ഡൊമിനിക് ധ്യാനത്തിന് നേതൃത്വം കൊടുത്തു.

റവ ജോ പാച്ചേരിയില്‍ ധ്യാനം നയിച്ചു. ബ്രദര്‍ വി.ഡി രാജുവിന്റെ നേതൃത്വത്തില്‍ നടന്ന ഗാനശുശ്രൂഷ ദൈവചനത്തിന് ഒരു പുത്തന്‍ അനുഭവമായിരുന്നു. ധ്യാനത്തിന്റെ അവസാനം അസിസ്റന്റ് വികാരി റവ.ഫാ. ഏബ്രഹാം ലൂക്കോസ് ടീമംഗങ്ങള്‍ക്ക് നന്ദിയും, ഇടവക സമൂഹത്തില്‍ ദൈവം ഈ ധ്യാനത്തിലൂടെ ചെയ്ത അത്ഭുതകരമായ പ്രവര്‍ത്തിക്ക് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം