ചേച്ചാ ചാക്കോയ്ക്ക് കണ്ണീരോടെ യാത്രാമൊഴി
Tuesday, March 11, 2014 7:52 AM IST
ന്യൂജേഴ്സി/ഇരവിപേരൂര്‍: ഫൊക്കാനാ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും ന്യൂജേഴ്സിയിലെ സാംസ്കാരിക പ്രവര്‍ത്തകുമായ ടി.എസ്. ചാക്കോയുടെ ഭാര്യ ചേച്ചാ ചാക്കോയ്ക്ക് ഒരു നാടിന്റെ യാത്രാ മൊഴി.

മാര്‍ച്ച് അഞ്ചിന് നിര്യാതയായ പരേതയുടെ സംസ്കാരം മാര്‍ച്ച് ഒമ്പതിന് ഇരവിപേരൂര്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മ പള്ളിയില്‍ കടുംബക്കല്ലറയില്‍ സംസ്കരിച്ചു. കോട്ടയം തിരുനക്കര തടത്തില്‍ കടുംബാംഗമായിരുന്നു ചേച്ചാ ചാക്കോ.

രണ്ടു മാസം മുന്‍പ് കേരളത്തിലെത്തിയ ചേച്ചാ, ചാക്കോ ദമ്പതികള്‍ ചില സാംസ്കാരിക,സഭാ പരിപാടികളില്‍ വ്യാപൃതരായിരിക്കെയാണ് ചേച്ചാ ആശുപത്രിയിലാകുന്നത്. കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റല്‍, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്, കൊച്ചി ലേക്ഷോര്‍ എന്നിവിടങ്ങളില്‍ ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം.

മാര്‍ച്ച് ഒമ്പതിന് ഇരവിപേരൂരിലെ തറവേലി മണ്ണില്‍ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ.സി. ജോസഫ്, എംഎല്‍എമാരായ രാജു ഏബ്രഹാം, മാത്യു ടി. തോമസ്, ജോസഫ് വാഴയ്ക്കന്‍, പി.സി. വിഷ്ണുനാഥ്, എംപിമാരായ ആന്റോ ആന്റണി, പ്രഫ. പി.ജെ കുര്യന്‍ ജസ്റീസ് കെ.ടി. തോമസ്, സംവിധായകന്‍ ബ്ളസി, തോമസ് ജേക്കബ്, ക്രിസ് തോമസ്, ജതാദള്‍ തോവ് വര്‍ഗീസ് ജോര്‍ജ്, കെ. അന്തഗോപന്‍, ജോസഫ് എം. പുതുശേരി, വിക്ടര്‍ ടി. തോമസ്, ജോര്‍ജ് മാമന്‍ കൊണ്ടൂര്‍ തുടങ്ങി നിരവധി പ്രഗത്ഭര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

മാര്‍ത്തോമ്മ മെത്രാപോലീത്ത ജോസഫ് മാര്‍ത്തോമ്മയുടെ മുഖ്യകാര്‍മികത്വത്തില്‍ മറ്റു തിരുമേനിമാര്‍, വികാരി ജറല്‍മാര്‍, വൈദികര്‍ എന്നിവരുടെ കാര്‍മികത്വത്തിലാണ് സംസ്കാര ശുശ്രൂഷ നടക്കുന്നത്. വിവിധ സഭകളുടെ ബിഷപ്പുമാര്‍, ഫൊക്കാന, ഫോമാ തോക്കള്‍, മറ്റു സാംസ്കാരിക പ്രവര്‍ത്തകര്‍ വീട്ടിലും ഫോണിലൂടെയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പരേതയുടെ മക്കള്‍ സക്കറിയ ജേക്കബ് (ബിജി), നൈനാന്‍ ജേക്കബ് (ലജി), വര്‍ഗീസ് ജേക്കബ് (കൊച്ചുമോന്‍), മരുമക്കള്‍ ലീലാ സഖറിയ ജേക്കബ്, റോണാ ജേക്കബ്, സജിത ജേക്കബ് കൊച്ചുമക്കള്‍ ജോഷ്വ, ഷോണ്‍, സ്ഹേ, ബെഞ്ചമിന്‍, നീല്‍, അമീലിയ, എവിന്‍, എമിലി, എലീന (എല്ലാവരും യുഎസ്എ) സഹോദരങ്ങള്‍ പരേതായ ടി.സി. നൈനാന്‍ (തമ്പി), ചെല്ലമ്മ (ഡല്‍ഹി)

ഫോണില്‍ അുശോചം അറിയിച്ച കേന്ദ്രമന്തി വയലാര്‍ രവി, കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ സാമൂഹ്യനേതാക്കള്‍ക്കും, തന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാ ഫൊക്കാനാ, ഫോമാ തോക്കള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ടി.എസ്. ചാക്കോ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ