സൌത്ത് ഫ്ളോറിഡ മലയാളി സമാജം ഉദ്ഘാടനം മാര്‍ച്ച് 15-ന്
Tuesday, March 11, 2014 4:57 AM IST
മിയാമി(ഫ്ളോറിഡ): സൌത്ത് ഫ്ളോറിഡ മലയാളി സമാജത്തിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 15-ന് വൈകിട്ട് ഏഴിന് കൂപ്പര്‍ സിറ്റി കമ്യൂണിറ്റി സെന്ററില്‍ വെച്ച് (9000 ടണ 50വേ ജഘ, ഇീീുലൃ ഇശ്യ, എഘ 33328) നടത്തപ്പെടും.

കഴിഞ്ഞ 31 വര്‍ഷമായി സൌത്ത് ഫ്ളോറിഡ മലയാളി സമൂഹത്തെ സേവിക്കുന്ന ഈ സംഘടന ഈവര്‍ഷം മികവുറ്റ പരിപാടികളാണ് വിഭാവനം ചെയ്യുന്നത്.

ആനുവല്‍ പിക്നിക്ക് ഏപ്രില്‍ 26-ന്, ബെസ്റ് ആക്ടേഴ്സ് ഇന്‍ യു.എസ്.എ മെഗാഷോ മെയ് 18-ന്, ഓണം ആഘോഷം സെപ്റ്റംബര്‍ 6-ന്, ബോട്ട് റെയ്സ് ഒക്ടോബര്‍ 18-ന്, യൂത്ത് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 29-ന്, ക്രിസ്മസ് ആഘോഷം ഡിസംബര്‍ 20. കൂടാതെ കിഡ്സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 29-ന് ഉച്ചയ്ക്ക് 11.30 മുതല്‍ 1.30 വരെ ചെസ് ക്ളാസും, യൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസംഗ പരിശീലന ക്ളാസും ഉണ്ടായിരിക്കും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഫണ്ട് റൈസിംഗിന് 'ബെസ്റ് ആക്ടേഴ്സ് ഇന്‍ യു.എസ്.എ' മെഗാഷോ മെയ് 18-ന് കൂപ്പര്‍ സിറ്റി ഹൈസ്കൂളില്‍ വെച്ച് നടത്തപ്പെടും. കഴിഞ്ഞവര്‍ഷം നടത്തിയ ഫണ്ട് റൈസിംഗ് സ്റേജ് പ്രോഗ്രാമില്‍ നിന്നും ലഭിച്ച തുക മുഴുവനായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ച് മാതൃകാപരമായ പ്രവര്‍ത്തനമാണ് ഈവര്‍ഷവും സംഘടന ലക്ഷ്യമിടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ജോയി ആന്റണി (954 328 5009), വൈസ് പ്രസിഡന്റ് ബാബു കല്ലിടുക്കില്‍ (954 593 6882), സെക്രട്ടറി- ഷാലെറ്റ് വര്‍ഗീസ് (954 303 8952), ട്രഷറര്‍ -ജോര്‍ലിന്‍ പി. ജോസഫ് (954 857 1839). ജോര്‍ജ് മാലിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം