നവോദയ അല്‍ഹസ സനയ്യ, മുബാറസ് മേഖല കായികമേള നടത്തി
Monday, March 10, 2014 8:14 AM IST
അല്‍ഹസ: നവോദയ അല്‍ഹസ ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 21 നു നടക്കുന്ന വിപുലമായ കായികമേളയുടെ ഭാഗമായി സനയ്യ, മുബാറസ് മേഖല കായികമേള വെള്ളിയാഴ്ച നടന്നു.

സനയ്യ മേഖലാ കായികമേള നവോദയ കേന്ദ്രകമ്മിറ്റി അംഗം സലിം മണാട്ട് ഉദ്ഘാടനം ചെയ്തു. മേഖലാ സ്പോര്‍ട്സ് ചെയര്‍മാന്‍ ലത്തീഫ് കക്കോടി അധ്യക്ഷനായി. കേന്ദ്ര എക്സി: അംഗം എം.ആര്‍ ചന്ദ്രന്‍, ഏരിയ സെക്രട്ടറി പി.വി രാജു എന്നിവര്‍ അഭിവാദ്യം ചെയ്തു. മേഖലാ സ്പോര്‍ട്സ് കണ്‍വീനര്‍ പ്രദീപ് ശാസ്താംകോട്ട സ്വാഗതവും ഹരികുമാര്‍ നന്ദിയും പറഞ്ഞു. അജയന്‍, അനില്‍കുമാര്‍, ശിവാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുബാറസ് മേഖലാ സ്പോര്‍ട്സ് ഏരിയ സ്പോര്‍ട്സ് കണ്‍വീനര്‍ ശ്രീനിവാസന്‍ കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അജയന്‍ അധ്യക്ഷത വഹിച്ചു. മേഖലാ സ്പോര്‍ട്സ് കണ്‍വീനര്‍ സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ ഹനീഫ മൂവാറ്റുപുഴ, കൃഷ്ണന്‍ കൊയിലാണ്ടി എന്നിവര്‍ അഭിവാദ്യം ചെയ്തു. ഏരിയ എക്സി അംഗങ്ങളായ കെ.വി ഷാജി, മണികണ്ഠന്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ ബേബി ഭാസ്കര്‍, ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി. ഇതോടെ അല്‍ഹസ ഏരിയയിലെ കുടുംബവേദി, ഹുഫൂഫ്, ജാഫര്‍, സനയ്യ, മുബാറസ് എന്നീ അഞ്ചു മേഖലകളിലെ കായികമത്സരങ്ങള്‍ക്ക് സമാപനം കുറിച്ചു. മാര്‍ച്ച് 21 നു വര്‍ണശബളമായ പരേഡോടെ ഏരിയ കായികമേള നടക്കും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചമുട്ടം