റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഹ്രസ്വ ചലച്ചിത്രമത്സരത്തിന്റെ തീയതി നീട്ടി
Monday, March 10, 2014 8:13 AM IST
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സൌദി മലയാളികളിലെ ചലച്ചിത്ര പ്രതിഭകളെ കണ്െടത്തുന്നതിന് ഏര്‍പ്പെടുത്തിയ ഹ്രസ്വ ചലച്ചിത്ര മത്സരത്തിലേക്ക് എന്‍ട്രികള്‍ അയക്കാനുള്ള അവസാന തീയതി മേയ് ഒന്നിലേക്ക് നീട്ടി.

ഫീച്ചര്‍, ഡോക്കുമെന്റെറി വിഭാഗങ്ങളിലാണ് മത്സരം. ഇരു വിഭാഗത്തിലും 20 മിനിട്ടില്‍ കവിയാത്ത ചലച്ചിത്രങ്ങളാണ് എന്‍ട്രിയായി നല്‍കേണ്ടത്. വിഷയ നിബന്ധനയില്ല. ഓരോ വിഭാഗത്തിലേയും മികച്ച സിനിമക്ക് സ്വര്‍ണപതക്കവും ശില്‍പ്പവും പ്രശംസാപത്രവും സമ്മാനിക്കും. സംവിധാനം, ഛായാഗ്രഹണം, അഭിനയം എന്നിവയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും. വിദഗ്ധരുടെ പാനല്‍ വിധി നിര്‍ണയം നടത്തും. സൌദിയിലുള്ളവര്‍ക്കാണ് മത്സരം. എന്‍ട്രികള്‍ എംപെഗ് അല്ലെങ്കില്‍ എവിഐ ഫോര്‍മാറ്റില്‍ സിഡിയില്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേഷ് ചന്ദ്രനെ 0503245189.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍