അബുദാബി മലയാളി സമാജം ബേബി ഷോ മാര്‍ച്ച് 14ന്
Monday, March 10, 2014 6:28 AM IST
അബുദാബി: അഹല്യ ഗ്രൂപ്പും അബുദാബി മലയാളി സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന ബേബി ഷോ മാര്‍ച്ച് 14 ന് വൈകുന്നേരം നാലു മുതല്‍ മലയാളി സമാജത്തില്‍ നടക്കും.

ഒരു വയസു മുതല്‍ മൂന്ന് വയസു വരേയും മൂന്ന് വയസു മുതല്‍ ആറ് വയസുവരേയുമുള്ള രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് മത്സരം നടക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത ഗ്രൂപ്പുകളിലായിട്ടാണ് മത്സരങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0558922407, 025537600.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള