സി.ജെ. തോമസിന്് കേളി യാത്രയയപ്പ് നല്‍കി
Saturday, March 8, 2014 8:24 AM IST
റിയാദ്: ഇരുപത്തിരണ്ട് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചു പോകുന്ന റിയാദ് കേളി കലാസാംസ്കാരിക വേദി ന്യൂസനയ്യ ഏരിയ കമ്മിറ്റി അംഗം സി.ജെ. തോമസിന് ന്യൂസനയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ആലപ്പുഴ ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി തോമസ് 22 വര്‍ഷമായി റിയാദിലെ സൌദി കാര്‍പ്പറ്റ് കമ്പനിയുടെ ഫര്‍ണിച്ചര്‍ ഡിവിഷനായ അബ്ദുള്‍ ലത്തീഫ് ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ബത്ത പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ന്യൂസനയ്യ ഏരിയ പ്രസിഡന്റ് ജയരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബേബി നാരായണന്‍ സ്വാഗതം ആശംസിച്ചു. കേളി രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ്, സെകട്ട്രറി റഷീദ് മേലേതില്‍, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ കെ.പി.എം. സാദിഖ്, ദസ്തഗീര്‍, സജീവന്‍ ചൊവ്വ, ബി.പി. രാജീവന്‍, ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, കേന്ദ്രകമ്മിറ്റി അംഗം ഷാജി ജോസഫ്, ഏരിയ ജോ: സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്റ് വര്‍ഗീസ്, പവ്വര്‍ഹൌസ് യൂണിറ്റ് സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, പ്രസിഡന്റ് രാജു നീലകണ്ഠന്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ യൂണിറ്റ് സെക്രട്ടറിമാര്‍, ഗഫൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. കേളി രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, ബദിയ ഏരിയ സെക്രട്ടറി റഫീഖ് പാലത്ത് എന്നിവര്‍ സിജെയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ബേബി നാരായണന്‍ നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍