അരിസോണ മലയാളി അസോസിയേഷന്‍ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ്
Friday, March 7, 2014 5:21 AM IST
ഫീനിക്സ്: അരിസോണ മലയാളി അസോസിയേഷന്റെ കായികമേള 2014 -ന്റെ ഭാഗമായി മാര്‍ച്ച് ഒന്നിന് നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സിംഗിള്‍സില്‍ ഷാഗി ജോസഫ്, കണ്ണന്‍ രാമചന്ദ്രന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളും ഡബിള്‍സില്‍ ഷാഗി ജോസഫ്, ഷമ്മി ജയരാജ് ടീമും കണ്ണന്‍ രാമചന്ദ്രന്‍, ബിലാ രവീന്ദ്രന്‍ ടീമുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി.

വിജയികള്‍ക്ക് മാര്‍ച്ച് 15-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ നല്‍കും. ജോസഫ് വടക്കേല്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.

അരിസോണ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് വടകര അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം