കുവൈറ്റില്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ മാര്‍ച്ച് 28 ന്
Thursday, March 6, 2014 7:58 AM IST
കുവൈറ്റ്: ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈറ്റ് സംഘടിപ്പിക്കുന്ന അഞ്ചാമത് മെഡിക്കല്‍ എന്‍ജിനിയറിംഗ്് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ 'ടിപ്സ്' (ടെസ്റ് ടു ഇന്‍സ്പെയര്‍ ദി പ്രീ പ്രഫഷണല്‍) മാര്‍ച്ച് 28 ന് കുവൈറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ഭയം അകറ്റുന്നതിനും ആത്മവിശ്വാസം വര്‍ധിപ്പിക്കുവാനും സമയ ക്രമീകരണം പരിശീലിപ്പിക്കുന്നതിനുമാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. പ്ളസ്വണ്‍, പ്ളസ്ടു വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെ അടുത്തറിയുവാന്‍ ടിപ്സ് ഉപകരിക്കും. മാര്‍ച്ച് 25 ന് മുമ്പായി റജിസ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം ഉണ്ടായിരിക്കുക.

കേരളത്തില്‍ നാല്‍പതിലധികം സെന്ററുകളില്‍ നടക്കുന്ന ടിപ്സ് അഖിലേന്ത്യ പ്രവേശന പരീക്ഷ നിലവാരത്തിലാണ് സംവിധാനിച്ചിരിക്കുന്നത്. ഒഎംആര്‍ ഉത്തര പേപ്പറുകള്‍ ഉപയോഗിച്ച് നടത്തപ്പെടുന്ന ടിപ്സിന്റെ കേന്ദ്രീകരണ മൂല്യനിര്‍ണയം പരീക്ഷാര്‍ഥികള്‍ക്ക് അവരവരുടെ റാങ്കിംഗ് നില മനസിലാക്കുവാനും കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തുവാനും സഹായകമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്