ഫോക്കസ് കുവൈറ്റ് യുണിറ്റ് രണ്ടിന്റെ പുതിയ ഭാരവാഹികള്‍
Thursday, March 6, 2014 7:57 AM IST
കുവൈറ്റ്: ഫോക്കസ് കുവൈറ്റ് യുണിറ്റ് രണ്ടിന്റെ വാര്‍ഷിക പൊതുയോഗം കണ്‍വീനര്‍ ബിനോയ് ഇടിക്കുളയുടെ ആധ്യക്ഷതയില്‍ ചേര്‍ന്നു. ഫോക്കസ് പ്രസിഡന്റ് സലിം രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

രതീശന്‍ (ജനറല്‍ സെക്രട്ടറി), സുനില്‍ ജോര്‍ജ് (ജോ.സെക്രട്ടറി), എം.ടി. ജോസഫ് (ട്രഷര്‍) എന്നിവര്‍ പ്രസംഗിച്ചു.

പുതിയ വര്‍ഷത്തെ ഭാരവാഹികളായി അബ്ദുള്‍ ഗഫൂര്‍ (കേന്ദ്ര കമ്മിറ്റി പ്രതിനിധി) നെല്‍സണ്‍ പി. നൈനാന്‍ (കണ്‍വീനര്‍) മുഹമ്മദ് റഷീദ് (ജോ. കണ്‍വീനര്‍) ബിനോയ് ഇടിക്കുള (യുണിറ്റ് കാര്‍ഡ് കോഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്