സണ്‍ഷൈന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ കെ.ജി ദിനാഘോഷവും ഗ്രാജ്വേഷന്‍ ചടങ്ങും നടത്തി
Thursday, March 6, 2014 7:56 AM IST
ദമാം: സണ്‍ഷൈന്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ അഞ്ചാമത് കെ.ജി ദിനാഘോഷവും യുകെജി വിഭാഗം കുരുന്നുകളുടെ ഗ്രാജ്വേഷന്‍ സെറിമണിയും നടന്നു. സ്കൂള്‍ ചെയര്‍മാനും എംഡിയുമായ ജോണ്‍സണ്‍ കീപ്പള്ളില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാനും എംബസി നോമിനേറ്റഡ് ഹയര്‍ ബോര്‍ഡ് മെംബറുമായ ജോണ്‍ തോമസ് മുഖ്യാതിഥിയായിരുന്നു.

അഞ്ചാം വര്‍ഷത്തിന്റെ നിറവില്‍ സ്കൂളിന്റെ വളര്‍ച്ചയ്ക്ക് കൈത്താങ്ങായ എല്ലാ അധ്യാപകരേയും അദ്ദേഹം അനുമോദിച്ചു. കുട്ടികളുടെ പഠന പ്രക്രിയ പൂര്‍ണത കൈവരിക്കുന്നതിന് അധ്യാപകരോടൊപ്പം രക്ഷിതാക്കളുടേയും ശ്രദ്ധ ആവശ്യമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ശരിയായ അധ്യാപക-വിദ്യാര്‍ഥി അനുപാതം സ്കൂളുകളില്‍ പാലിക്കപ്പെടണമെന്നും 20 മുതല്‍ 25 വരെ വിദ്യാര്‍ഥികള്‍ ഉള്ള ക്ളാസുകളാണ് സുഗമമായ പഠനത്തിനും കുട്ടികള്‍ക്ക് വ്യക്തിപരമായ ശ്രദ്ധ ലഭിക്കുന്നതിനും തദ്വാര പഠന നിലവാരം ഉയര്‍ത്തുന്നതിനും കാരണമാകുയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം