അസന്‍ഷന്‍ മാര്‍ത്തോമ പള്ളിയില്‍ ആദ്യകുര്‍ബാനാ ശുശ്രൂഷ
Wednesday, March 5, 2014 7:58 AM IST
ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസിന്റെ മുഖ്യകാര്‍മികത്വത്തില്‍ അസന്‍ഷന്‍ മാര്‍ത്തോമ പള്ളിയില്‍ ആദ്യകുര്‍ബാന ശുശ്രൂഷ നടത്തി.

റവ. ആന്റണി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന ശുശ്രൂഷയ്ക്ക് 15 ആണ്‍കുട്ടികളും ഏഴു പെണ്‍കുട്ടികളും ആദ്യകുര്‍ബാന സ്വീകരിച്ചു. റവ. ഡെന്നില്‍ ഏബ്രഹാം പഠനക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി. സാജന്‍ തോമസ് കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: സുമോദ് നെല്ലിക്കാലാ