അല്‍കോബാറില്‍ പെനാല്‍ട്ടി ഷൂട്ടൌട്ട്
Wednesday, March 5, 2014 4:43 AM IST
ദമാം: പയ്യന്നൂര്‍ സൌഹൃദവേദി ദമാമിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 21ന് പെനാല്‍ട്ടി ഷൂട്ടൌട്ട് നടത്താന്‍ സ്പോര്‍ട്സ് കമ്മിറ്റിയില്‍ തീരുമാനമായി.

അല്‍കോബാര്‍ ലുലു മാര്‍ട്ടിനു സമീപമുള്ള ഗ്രൌണ്ടില്‍ രാവിലെ ഏഴിനാണ് മത്സരം ആരംഭിക്കുക. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ മാര്‍ച്ച് 14ന് മുമ്പായി പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

വിശദവിവരങ്ങള്‍ക്ക്: കെ. രാജീവന്‍ 050490582, മുനീര്‍ 0540027084, എം. ബാബു 0566737862.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം