കുവൈറ്റില്‍ അനധികൃത ചുതാട്ട കേന്ദ്രം പിടികൂടി
Tuesday, March 4, 2014 4:52 AM IST
കുവൈറ്റ്: സാല്‍മിയയില്‍ പഞ്ചനക്ഷത്ര നിലയില്‍ നടത്തിയിരുന്ന അനധികൃത ചുതാട്ട കേന്ദ്രം പോലീസ് പിടികൂടി. റെയ്ഡില്‍ 15,000 ഓളം കുവൈറ്റി ദിനാറും നിരവധി രേഖകളും പിടിച്ചെടുത്തു. ഫ്ളാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

രാജ്യത്തെ പ്രമുഖ സ്പോര്‍ട്സ് താരെത്തെയും ഡോക്ടറെയും അദ്ദേഹത്തിന്റെ സഹോദരനെയും അറസ്റ് ചെയ്തതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് സ്ത്രീകളും, നാല് ഡീലറടക്കം 20 ഓളം പേരും അറസ്റിലായവരില്‍പ്പെടുന്നു. യുറോപ്യന്‍ രാജ്യങ്ങളെ വെല്ലുന്ന രീതിയില്‍ എല്ലാവിധ ആധുനിക സൌകര്യത്തോടുള്ള കാസിനോവയായിരുന്നു ഫ്ളാറ്റില്‍ സജ്ജീകരിച്ചിരുന്നത്. ആയിരവും പതിനായിരവും കുവൈറ്റി ദിനാര്‍ വച്ചുള്ള ചുതാട്ട കേന്ദ്രത്തില്‍ മറ്റുള്ളവര്‍ക്ക് സംശയം തോന്നാത്ത രീതിയിലായിരുന്നു ആളുകളെ എത്തിച്ചിരുന്നത്. പിടിയിലായവരെ പോലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് കോടതിയില്‍ ഹാജരാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍