അല്‍ നമാല്‍ ഗ്രൂപ്പിന്റെ ടര്‍ബോമൈസര്‍ ചില്ലറിന് സിഐബിഎസ്ഇ അവാര്‍ഡ്
Monday, March 3, 2014 7:08 AM IST
മനാമ: ടര്‍ബോമൈസര്‍ ചില്ലറിന് സിഐബിഎസ്ഇ അവാര്‍ഡ്. പരിസ്ഥിതി സൌഹൃദ സാങ്കേതിക വിദ്യകള്‍ക്ക് നല്‍കുന്ന 2013 ലെ ആര്‍എസി കൂളിംഗ് അവാര്‍ഡാണ് ചില്ലറിന് ലഭിച്ചത്. ഇതോടെ എയര്‍ കണ്ടീഷനിംഗ് പ്രോഡക്റ്റ് ഓഫ് ദ ഇയര്‍ എന്ന ബഹുമതിയും ടര്‍ബോമൈസര്‍ ചില്ലറിനു ലഭിച്ചു.

ഊര്‍ജ ക്ഷമതയും പരിസ്ഥിതി സൌഹൃദവും ഒത്തൊരുമിക്കുന്ന ശീതീകരണ സാങ്കേതികവിദ്യയാണ് ടര്‍ബോമൈസറില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ചില്ലര്‍ വികസിപ്പിച്ചെടുത്ത അല്‍ നമാല്‍ ഗ്രൂപ്പ് അവകാശപ്പെടുന്നു. പ്രമുഖ എയര്‍ കണ്ടീഷണര്‍ നിര്‍മാതാക്കളായ സാമില്‍ എയര്‍ കണ്ടീഷണേഴ്സുമായി ചേര്‍ന്നാണ് അല്‍ നമാല്‍ ഗ്രൂപ്പ് ടര്‍ബോമൈസര്‍ ചില്ലര്‍ ബഹ്റിനിലെ വിപണിയിലെത്തിച്ചത്.

വൈദ്യുതി ചാര്‍ജ് 50 ശതമാനം വരെ കുറയക്കാന്‍ ഈ ചില്ലറിനാവും. ഓയില്‍ ഫ്രീ കംപ്രൈസര്‍ സാങ്കേതികവിദ്യയുപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ടര്‍ബോമൈസര്‍ ചില്ലര്‍, മിഡില്‍ ഇസ്റ് വിപണയില്‍ ഇതാദ്യമായാണ് വില്‍പനയ്ക്കെത്തുന്നത്. ഘര്‍ഷണ രഹിത മാഗ്നെറ്റിക്ക് ബെയറിങ്ങുകളും ബില്‍ട്ട് ഇന്‍ വേരിയബിള്‍ ഫ്രീക്വന്‍സി ഡ്രൈവും(വിഎഫ്ഡി) ചില്ലറിന്റെ പ്രത്യേകതകളാണ്. ഈ പ്രത്യേകതകള്‍ ചില്ലറിന്റെ മെയിന്റനന്‍സ് ചെലവുകളും കുറയ്ക്കാന്‍ സഹായിക്കുമെന്നും നിര്‍മാതാക്കല്‍ അവകാശപ്പെടുന്നു.

ബഹ്റിനിലെ പ്രമുഖ ആഡംബര ഹോട്ടലിലും ഷോപ്പിംഗ് മാളിലുമാണ് ആദ്യമായി ടര്‍ബോമൈസര്‍ ചില്ലര്‍ സ്ഥാപിക്കുകയെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. മലയാളിയായ വര്‍ഗീസ് കുര്യനാണ് ബഹ്റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ നമാല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍.

ജുഫൈറിലെ ബെസ്റ് വെസ്റേണ്‍ പ്ളസ് ദ് ഒലിവ് ഹോട്ടലിലാണ് ചടങ്ങുകള്‍ നടന്നത്. സാമില്‍ എയര്‍ കണ്ടീഷണേഴ്സിന്റെ പ്രിമീയര്‍ അച്ചീവര്‍ അവാര്‍ഡും അല്‍ നമാല്‍ ഗ്രൂപ്പ് നേടി. ഈ ട്രോഫിയും ചടങ്ങില്‍ വര്‍ഗീസ് കുര്യന്‍ ഏറ്റുവാങ്ങി.