അഹംഭാവമാണ് ലോകത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഫാ. അഗസ്തിയന്‍ പുതുവ
Monday, March 3, 2014 5:14 AM IST
ബാരി (ഒന്‍ടാരിയോ): 30 സെന്റിഗ്രേഡിന് അടുത്ത് തണുപ്പുള്ള ബാരി എന്ന ചെറു സിറ്റി, ഒന്‍റ്റാരിയോയിലെ ടൊറന്റോയില്‍ നിന്നും ഏകദേശം നൂറു കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ആകെ 25 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ചുറുചുറുക്കുള്ള ഈ ചെറുപ്പക്കാര്‍ക്ക് നേതൃത്വം നല്‍കുന്നതാകട്ടെ സെന്റ് മേരീസ് കാത്തോലിക് ദേവാലയത്തിലെ മലയാളിയായ ഫാ. അഗസ്ത്യന്‍ പുതുവയും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ ബാരിയില്‍ ഗംഭീരമായി ഓണവും ക്രിസ്മസും ആഘോഷിച്ചു. ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മലയാളി ക്രിസ്ത്യാനികളുടെ തനതു കലാ രൂപമായ മാര്‍ഗംകളി അവതരിപ്പിച്ചാണ് വ്യത്യസ്തമാക്കിയത്. ജോഷി കെ. ജോബിന്റെ (മാര്‍ഗംകളി ആശാന്‍) നേതൃത്വത്തില്‍ വെറും മൂന്നു മാസത്തെ ചിട്ടയായ പരിശീലനത്തിനുശേഷമാണു ഇവര്‍ പരിപാടി സ്റ്റേജില്‍ അവതരിപ്പിച്ചത്. നാട്ടിലും വിദേശത്തുമായി മാര്‍ഗംകളി അഭ്യസിപ്പിച്ചിട്ടുള്ള ജോഷിയുടെ എഴുപത്തിമൂന്നമാത്തെ (73) മാര്‍ഗംകളി ബാച്ച് ആണ് ഇവര്‍. മാര്‍ഗംകളിയില്‍ പങ്കെടുത്തവര്‍ ജോഷി കെ. ജോബ്, ബിജോയ് കുര്യന്‍ കളപ്പുരയില്‍, ബോബി കുര്യന്‍, ബിജു ജോര്‍ജ്, ദീപക് ആദം, സോണി പാപ്പച്ചന്‍ എന്നിവരാണ്. ക്രിസ്മസ് ഫാദര്‍ ആയി വേഷം ധരിച്ചത് വിവിധ കലാ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ഫിസിയോ തെറാപ്പിസ്റായ ചെറിയാന്‍ തോമസ് ആയിരുന്നു.

ഈ വര്‍ഷത്തെ ഭാരവാഹികളായി ഡോ. ജേക്കബ് ജോണ്‍, ജോണ്‍ വര്‍ഗീസ്, ബിജു പീറ്റര്‍, മാര്‍ട്ടിന്‍ മാത്യു, സോയ് മോന്‍ മാത്യു എന്നിവരെ തെരഞ്ഞെടുത്തു. എല്ലാത്തിന്റെയും നേതൃസ്ഥാനത്ത് ഫാ. അഗസ്ത്യന്‍ പുതുവയും ഉണ്ട്.

ലോകം ഇന്നുനേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അഹംഭാവമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഒട്ടും അഹംഭാവമില്ലാത്ത ഒരു കൂട്ടം യുവമലയാളികളെ ഇവിടെ കിട്ടിയതില്‍ സന്തോഷമുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഒപ്പം വടക്കേ അമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും പുതുവത്സരാശംസകളും നേര്‍ന്നു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ